ലണ്ടന്‍: സ്ലാട്ടന് ഇബ്രാഹിമോവിച്ചിനു പകരം ടീമിലേക്കു തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന് ഗോളടിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-0ത്തിന് ബേണ്‍ലിയെ തോല്‍പ്പിച്ചു. മാര്‍ച്ച് നാലിനു ശേഷം റൂണി ആദ്യമായാണ് ടീമിന്റെ ആദ്യ പതിനൊന്നിലെത്തുന്നത്. ഈ ജയത്തോടെ യുണൈറ്റഡ് ലീഗില്‍ തോല്‍വി അറിയാതെയുള്ള 23 കളിയിലെത്തി.
മികച്ചൊരു കൗണ്ടര്‍ അറ്റാക്കിംഗിലൂടെ യുണൈറ്റഡിന്റെ ആദ്യ ഗോള്‍ ആന്റോണി മാര്ഷലില്നിന്നു 21-ാം മിനിറ്റില്‍ വന്നു. ആന്‍ഡ്രെ ഹെരേരയുടെ പാസില്‍നിന്നായിരുന്നു ഗോള്‍. ഇടവേളയ്ക്കു പിരിയും മുമ്പേ റൂണി (39) ലീഡ് രണ്ടാക്കി. മാര്‍ഷല്‍ വലയിലേക്കു തൊടുത്തത് ഗോള്‍കീപ്പര്‍ ടോം ഹീറ്റണ്‍ തടഞ്ഞു. പന്തു വീണത് റൂണിയുടെ കാലുകളില്‍. ഈ അവസരം ക്ലബ്ബിന്റെ റിക്കാര്‍ഡ് ഗോള്‍സ്കോര്‍ പാഴാക്കിയില്ല. രണ്ടാം പകുതിയില്‍ ബേണ്‍ലി തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും യുണൈറ്റഡ് പിടിച്ചുനിന്നു. അവസാന മിനിറ്റുകളില്‍ പോള്‍ പോഗ്ബ മുടന്തി പുറത്തായത് ജയത്തിനിടെയും യുണൈറ്റഡിന് ആശങ്കയിലാക്കി.