പറവൂർ: പറവൂരിൽ നടക്കുന്ന നാൽപത്തിമൂന്നാമതു ദേശീയ ജൂണിയർ വോളിബോൾ മത്സരങ്ങൾ കൂടുതൽ വാശിയേറിയ പോരാട്ടങ്ങളിലേക്ക്. ഇന്നലത്തെ മത്സരങ്ങളോടെ കേരളത്തിന്റെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകൾ ഗ്രൂപ്പ് ജേതാക്കളായി. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിന്റെ ഇരുടീമുകളുടെയും കളികൾ പ്രധാന ഗ്രൗണ്ടായ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും