ഐസോള്‍: കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ ലെസ്റ്റര്‍ സിറ്റി തീര്ത്തതുപോലൊ ഐ ലീഗില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ഐസോള്‍ കിരീടത്തിനരികെ. കിരീടം ആര്‍ക്കെന്ന് നിര്ണയിക്കുന്നിതനുള്ള മത്സരത്തില്‍ ഐസോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു മോഹന്‍ ബഗാനെ കീഴടക്കി. രണ്ടു ടീമിന്റെയും നിര്‍ണായക മത്സരം കനത്ത മഴയോടെയാണ് തുടങ്ങിയത്. 83-ാം മിനിറ്റില്‍ സോഹ്മിംഗ്ലിംഗ റാല്‍തെയുടെ ഹെഡറിലായിരുന്നു ഐസോളിന്റെ ജയം. ഇരുടീമും 17 കളി വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഐസോളിനു 36 പോയിന്റും ബഗാന് 33 പോയിന്റുമായി. 30ന് നടക്കുന്ന ലീഗിലെ അവസാന മത്സരത്തില്‍ ഐസോള്‍ എവേ ഗ്രൗണ്ടില്‍ ഷില്ലോംഗ് ലജോംഗിനെയും മോഹന്ബഗാന് സ്വന്തം ഗ്രൗണ്ടില്‍ ചെന്നൈ സിറ്റിയെയും നേരിടും.
അടുത്ത കളിയില്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ കിരീടം മലകയറും.
ഇരുടീമും ചടുലമായ നീക്കങ്ങളിലൂടെയാണ് മത്സരം തുടങ്ങിയത്. ആക്രമണപ്രത്യാക്രമണങ്ങള്കൊണ്ട് മത്സരം ചൂടുപിടിച്ചു.
11-ാം മിനിറ്റില്‍ ബഗാന് ലഭിച്ച ഫ്രീകിക്ക് ജെജെയുടെ കാലുകളിലെത്തി. എന്നാല്‍ സൗകര്യപ്രദമായ സ്ഥാനത്തല്ലായിരുന്നതുകൊണ്ട് കിട്ടിയ അവസരം ജെജെയക്കു ഗോളാക്കാനായില്ല. ഐസോള്‍ ഗോളിനായി ആക്രമണം നടത്തിയതിന്റെ ഫലം 83-ാം മിനിറ്റില്‍ കണ്ടു. അല്‍ അമ്നയുടെ കോര്‍ണര്‍ കിക്കിനെ സുന്ദരമായി തലവച്ച് പ്രതിരോധതാരം റാല്‍തെ ബഗാന്റെ വല കുലുക്കി. ഇതോടെ ഐസോള്‍ ഗോള്‍ നില ഉയര്‍ത്താന്‍ കൂടുതല്‍ ശ്രമം ആരംഭിച്ചു. ബഗാനാണെങ്കില് സമനിലയ്ക്കായും. എന്നാല്‍ ഇരുകൂട്ടര്‍ക്കും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല.