ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍. കാത്തിരുന്നു കാണാം. പക്ഷ,േ അതിനുള്ള സാധ്യത വളരെ കുറവാണ് എന്നായിരുന്നു ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോളിന് പരുക്കേറ്റ താരം ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരിക്ക് കാരണം ഐപിഎലില്‍നിന്നും രാഹുല്‍ വിട്ടുനിന്നു. ഐസിസി ടൂര്‍ണമെന്റിന് മുമ്പ് 100 ശതമാനം ഫിറ്റാകാന്‍ ശസ്ത്രക്രിയക്കായി ലണ്ടനിലേക്കാണ് രാഹുല്‍ പോയിരുന്നത്. പരുക്കില്‍ നിന്നും പൂര്‍ണമായും മോചിതനാകാന്‍ 2-3 മാസമെങ്കിലും വേണ്ടിവരുമെന്ന് രാഹുല്‍ പറയുന്നു. അടുത്ത 2-3 ആഴ്ചകളില്‍ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് രാഹുലിന് പരുക്കേറ്റത്. എന്നിട്ടും വേദന വകവയ്ക്കാതെ രാഹുല്‍ മൂന്ന് പരമ്പരയിലെ മറ്റു മൂന്നു മത്സരങ്ങളിലും പാഡണിഞ്ഞു. പരമ്പരയില്‍ ഉജ്വല ഫോമിലായിരുന്നു താരം. ഏഴ് ഇന്നിംഗ്സുകളില്‍ നിന്നായി 393 റണ്‍സ് നേടി പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനുമായി രാഹുല്‍.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി മെയ് 28ന് ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ പരിശീലന മത്സരം കളിക്കും. ഓസ്ട്രേലിയയും ബംഗ്ലാദേശും ടൂര്‍ണമെന്റിനായുള്ള ടീമുകളെ പ്രഖ്യാപിച്ചു. വരും ദിനങ്ങളില്‍ ടീം ഇന്ത്യയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.