ജൊഹാന്നസ്ബര്‍ഗ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുളള 15 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. എബി ഡിവില്യേഴ്സ് നയിക്കുന്ന ടീമില്‍ പേസ് ബൗളര്‍ ഡെയ്ൽ സ്റ്റയ്നെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇടംകൈയന്‍ സ്പിന്നര്‍ കേശവ് മഹാരാജാണ് ടീമിലെ ഏക പുതുമുഖം. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് കേശവ് മഹാരാജിന് ഏകദിന ടീമിലേക്കുള്ള വഴിതുറന്നത്. ന്യൂസിലന്ഡിനെതിരേ ടെസ്റ്റ് പരന്പരയിലെ മൂന്നു മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റ് താരം വീഴ്ത്തിയിരുന്നു. മോര്‍ണി മോര്‍ക്കലും ടീമിലേക്കു തിരിച്ചെത്തി.
ജൂണ്‍ ഒന്ന് മുതല്‍ ഇംഗ്ലണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരം നടക്കുക. ഇതിനു മുമ്പായി മെയ് അവസാനത്തോടെ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇംഗ്ലണ്ടിലെത്തും. ജൂണ്‍ ഒന്നുമുതലാണ് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്.