തിരുവനന്തപുരം: കേരളാ പ്രീമിയര്‍ ലീഗ് ഹോം മാച്ചില്‍ ഏജീസ് തിരുവനന്തപുരം തിരൂര്‍ സാറ്റിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിരുന്ന ഏജീസ് രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടം നടത്തി 2-1 എന്ന സ്കോറിനാണ് സാറ്റിനെ മുട്ടുകുത്തിച്ചത്.
24 -ാം മിനിറ്റില്‍ ഏജീസിന്റെ പ്രതിരോധത്തിലുണ്ടായ വീഴ്ച്ച മുതലെടുത്താണ് സാറ്റിന്റെ ഷഹീദ് ഏജീസിന്റെ വല കുലുക്കിയത്. മൈതാനത്തിന്റെ വലതു വശത്തു നിന്നും സാറ്റിന്റെ മുഹമ്മദ് ഇര്‍ഷാദ് തൊടുത്തു വിട്ട ഷോട്ട് ഏജീസിന്റെ പ്രതിരോധ താരം ഹെഡ് ചെയ്തു ക്ലിയര്‍ ചെയ്യാനുള്ള ശ്രമം വിഫലമായി. പന്ത് സാറ്റിന്റെ ഷഹീദിന്റെ മുന്നിലേയ്ക്ക. ഓടിയെത്തിയ ഷഹീദിന്റെ വലങ്കാലന്‍ ഷോട്ട് ഏജീസിന്റെ വല കുലുക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായി കളത്തിലിറങ്ങിയ മിഥുന് വെല്‍വെറ്റ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതോടെ ഏജീസ് തുടര്‍ച്ചയായി സാറ്റിന്റെ ഗോള്‍മുഖത്തേയ്ക്ക് പന്തെത്തിച്ചു.
മത്സരത്തിന്റെ 66-ാം മിനിറ്റില്‍ മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും പന്തുമായി കുതിച്ച മിഥുന് ഇടതു വശത്തുകൂടി അതിവേഗം പെനാല്‍റ്റി ബോക്സിനു സമീപത്തായി എത്തി. പന്ത് ക്രോസ് ചെയ്തു. ഗോള്‍ പോസ്റ്റിന്റെ ഇടതു ഓരത്തോട് ചേര്‍ന്ന് നിന്ന നസറുദീന്റെ മുന്നിലെത്തിയ പന്ത് ഗോള്‍ പോസ്റ്റിലേയ്ക്ക് ഹെഡ് ചെയത്് വല കുലുക്കിയപ്പോള്‍ സാറ്റ് ഗോളി ഭാസ്കര്‍ റോയിയെ കാഴ്ചക്കാരന്. സ്കോര്‍ 1-1. ഇന്‍ജുറി ടൈമിലാണ് ഏജീസ് വിജയ ഗോള്‍ സ്വന്തമാക്കിയത്. നസറുദ്ദീനെ ഫൗള്‍ ചെയ്തതിന് ഏജീസിന് ഫ്രീകിക്ക് . ജിപ്സണ്‍ ജസ്റ്റസ് എടുത്ത കിക്ക് ഡാനി സാറ്റിന്റെ തലയിലേക്ക്. ഡാനിയുടെ സുന്ദരമായ ഹെഡര്‍ ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ ഏജീസ് സ്വന്തം തട്ടകത്തില്‍ 2-1 എന്ന സ്കോറിന് വിജയം ഉറപ്പിച്ചു.
തോമസ് വര്‍ഗീസ്