തൃശൂർ: കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ഹോം മത്സരത്തിൽ കേരള എഫ്സിക്കു തകർപ്പൻ ജയം. ക്വാർട്സ് എഫ്സിയെ എതിരില്ലാത്ത ഒമ്പതു ഗോളിനാണ് എഫ്സി കേരള തോൽപിച്ചത്. എഫ്സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 29നു വൈകുന്നേരം നാലിന് ഇവിടെ നടക്കുന്ന അടുത്ത മത്സരത്തിൽ എഫ്സി തൃശൂരും കേരള പോലീസും ഏറ്റുമുട്ടും.