പറവൂർ: 43-ാ മത് ദേശീയ ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് പറവൂരിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് പ്രധാന മത്സരങ്ങൾ . രാവിലെ അഞ്ച് വേദികളിലായി മത്സരങ്ങൾ തുടങ്ങും. വൈകുന്നേരം മൂന്നിന് കച്ചേരിപ്പടിയിൽ നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വി.ഡി. സതീശൻ എംഎൽഎ അധ്യക്ഷത വഹിക്കും.
എസ്. ശർമ എംഎൽഎ മുഖ്യാതിഥിയാവും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുരുഷ, വനിതാ വിഭാഗങ്ങളിലായി 43 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. നഗരത്തിലെ വിവിധ സ്കൂളുകളിലാണ് ടീമംഗങ്ങൾക്ക് താമസമൊരുക്കിയിരിക്കുന്നത്. ഇവർക്കായി ടൗൺ എൽ.പി. സ്കൂളിൽ ഭോജനശാല ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. കേരളത്തനിമയുള്ള ഭക്ഷണങ്ങൾക്കു പുറമെ ടീമംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഉത്തരേന്ത്യൻ വിഭവങ്ങളും ഇവിടെ വിളമ്പും.
25 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ക്വർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ നടക്കുന്ന ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ 7000 ലധികം പേർക്കിരിക്കാവുന്ന സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു.