+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഞ്ജു തിളങ്ങിയിട്ടും ഡൽഹി തോറ്റു

ന്യൂ​ഡ​ല്‍​ഹി: സ​ഞ്ജു​വി​ന്‍റെ പോ​രാ​ട്ടം പാ​ഴാ​യി. ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​നു പ​രാ​ജ​യം. കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സാ​ണ് ഡ​ല്‍ഹി​യെ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​വേ​ശം അ​വ​സാ​ന ഓ​വ​റി​ലേ​ക്കു
സഞ്ജു തിളങ്ങിയിട്ടും ഡൽഹി തോറ്റു
ന്യൂ​ഡ​ല്‍​ഹി: സ​ഞ്ജു​വി​ന്‍റെ പോ​രാ​ട്ടം പാ​ഴാ​യി. ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​നു പ​രാ​ജ​യം. കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സാ​ണ് ഡ​ല്‍ഹി​യെ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​വേ​ശം അ​വ​സാ​ന ഓ​വ​റി​ലേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ള്‍സി​നെ വീ​ഴ്ത്തി​യ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് നി​ര്‍ണാ​യ​ക​മാ​യ ര​ണ്ടു പോ​യി​ന്‍റ് സ​മ്പാ​ദി​ച്ചു. അ​വ​സാ​ന ഓ​വ​റി​ല്‍ ജ​യി​ക്കാ​ന്‍ ഒ​മ്പ​തു റ​ണ്‍സ് വേ​ണ​മെ​ന്നി​രി​ക്കെ അ​മി​ത് മി​ശ്ര​യെ​റി​ഞ്ഞ പ​ന്ത് അ​തി​ര്‍ത്തി​ക്ക​പ്പു​റ​ത്തേ​ക്ക് പാ​യി​ച്ച മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് ഒ​രു പ​ന്ത് ശേ​ഷി​ക്കെ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. യൂ​സ​ഫ് പ​ഠാ​ന്‍(59) മ​നീ​ഷ് പാ​ണ്ഡെ(61 നോ​ട്ടൗ​ട്ട്)​യു​മാ​യി ചേ​ര്‍ന്ന് നാ​ലാം വി​ക്ക​റ്റി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത 110 റ​ണ്‍സ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക​മാ​യി.

സ്‌​കോര്‍: ​ഡ​ല്‍​ഹി ഡെ​യ​ര്‍ ഡെ​വി​ള്‍​സ്- 168/7 (20). കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ്- 169/6 (19.5).ടേ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഡ​ല്‍​ഹി​ക്കാ​യി സ​ഞ്ജു സാം​സ​ണും സാം ​ബി​ല്ലിം​ഗ്‌​സും ചേ​ര്‍​ന്ന് മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 53 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​പ്പോ​ള്‍ ഇ​തി​ല്‍ 39 റ​ണ്‍​സും സ​ഞ്ജു​വി​ന്‍റെ വ​ക​യാ​യി​രു​ന്നു. പിന്നീടെത്തി​യ​വ​രി​ല്‍ ആ​ര്‍​ക്കും മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​നാ​യി​ല്ല. ബി​ല്ലിം​ഗ്‌​സ്(21), ക​രു​ണ്‍ നാ​യ​ര്‍(21), ശ്രേ​യ​സ് അ​യ്യ​ര്‍(26), ഋ​ഷ​ഭ് പ​ന്ത്(38), എ​യ്ഞ്ച​ലോ മാ​ത്യൂ​സ്(1) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റ് പ്ര​ധാ​ന ബാ​റ്റ്‌​സ്മാ​ന്‍​മാ​രു​ടെ സ്‌​കോ​റു​ക​ള്‍. കോ​ല്‍​ക്ക​ത്ത​യ്ക്കാ​യി ന​ഥാ​ന്‍ കോ​ള്‍​ട്ട​ര്‍​നൈ​ല്‍ മൂ​ന്നു വി​ക്ക​റ്റ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് സ്‌​കോ​ര്‍ 21ല്‍ ​എ​ത്തി​യ​പ്പോ​ഴേ​യ്ക്കും മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു. ഓ​പ്പ​ണ​ര്‍​മാ​രെ മ​ട​ക്കി​യ സ​ഹീ​ര്‍ ഖാ​നാ​ണ് കോ​ല്‍​ക്ക​ത്ത​യ്ക്കു ഞെ​ട്ട​ല്‍ സ​മ്മാ​നി​ച്ച​ത്. തു​ട​ര്‍​ന്ന് ഒ​ന്നി​ച്ച മ​നീ​ഷ് പാ​ണ്ഡെ​യും യൂ​സ​ഫ് പ​ഠാ​നും ചേ​ര്‍​ന്ന് ഇ​ന്നിം​ഗ്‌​സ് മു​ന്നോ​ട്ടു ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍​ന്ന് നാ​ലാം വി​ക്ക​റ്റി​ല്‍ 110 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ത്താ​ന്‍ പു​റ​ത്താ​യ​ശേ​ഷം പാ​ണ്ഡെ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്കും ന​യി​ച്ചു.

വീ​ണ്ടും പത്തരമാറ്റ് സ​ഞ്ജു

കോ​ല്‍ക്ക​ത്ത​യു​ടെ ബൗ​ള​ര്‍മാ​ര്‍ക്കെ​തി​രെ പ​ത​ര്‍ച്ച​യേ​തു​മി​ല്ലാ​തെ ക​ളി​ച്ച സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്‌​സ് വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. നി​ര്‍ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് അ​ര്‍ധസെ​ഞ്ച​ുറി നേ​ടാ​ന്‍ സ​ഞ്ജു​വി​ന് ആ​കാ​തെ​പോ​യ​ത്. മു​ന്‍നി​ര ബൗ​ള​ര്‍ ഉ​മേ​ഷ്് യാ​ദ​വി​ന്‍റെ ഒ​രോ​വ​റി​ല്‍ നാ​ല് ബൗ​ണ്ട​റി നേ​ടി​യ സ​ഞ്ജു ഉ​ജ്വ​ല ഫോ​മി​ലാ​ണെ​ന്നു തെ​ളി​യി​ച്ചി​രു​ന്നു. ഉ​മേ​ഷ് യാ​ദ​വ് ത​ന്നെ​യാ​ണ് സ​ഞ്ജു​വി​നെ പു​റത്താ​ക്കി​യ​ത്. വി​ക്ക​റ്റ് കീ​പ്പ​ല്‍ റോ​ബി​ന്‍ ഉ​ത്ത​പ്പ​യ്ക്കു ക്യാ​ച്ച്.

നേ​ര​ത്തെ സ​ണ്‍റൈ​സ​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ സ​ഞ്ജു സെ​ഞ്ചുറി നേ​ടി​യി​രു​ന്നു. 63 പ​ന്തി​ല്‍ എ​ട്ട് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും സ​ഹി​ത​മാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ന്ന് ഡ​ല്‍ഹി 97 റ​ണ്‍സി​നാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ തോ​ല്പി​ച്ച​ത്. ഈ ​സീ​സ​ണി​ലെ ആ​ദ്യ​ത്തെ സെ​ഞ്ചു​റി​യാ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റേ​ത്.