ബംഗളുരു: വിരാട് കോഹ്ലി നയിച്ച ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരേ സ്റ്റീവ് സ്മിത്ത് നയിച്ച റൈസിംഗ് പൂന സൂപ്പര്‍ ജയന്റിനു ജയം. ആദ്യം ബാറ്റു ചെയ്ത പൂന ഉയര്‍ത്തിയ 162 റണ്‍ ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ബംഗളൂരു 27 റണ്‍സ് അകലെ 134ല്‍ ബാറ്റിംഗ് അവസാനിപ്പിച്ചു. പൂന ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് സന്ദര്‍ശകരുടെ വിജയം ഉറപ്പിച്ചത്. സൂപ്പര്‍ ജയന്റിനായി ശര്‍ദുള്‍ താക്കൂര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
സ്കോര്‍: പൂന സൂപ്പര്‍ ജയന്റ്- 161/8(20). ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ്- 134/9(20).
ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് നായകന് കോഹ്ലി പൂനയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ അത് മുതലാക്കാന്‍ കഴിയാതിരുന്നതാണ് പൂന വന്‍ സ്കോര്‍ നേടുന്നതില്‍നിന്നു തടഞ്ഞത്. രഹാനെ(30), രാഹുല്‍ ത്രിപാഠി(31), സ്റ്റീവ് സ്മിത്ത്(27), ധോണി(28), മനോജ് തിവാരി(27) എന്നിങ്ങനെയായിരുന്നു പ്രധാന ബാറ്റ്സ്മാന്മാരുടെ സ്കോറുകള്‍. ഇതില്‍ 11 പന്തില്‍നിന്ന് 27 റണ്‍സ് നേടിയ തിവാരിയുടെ ഇന്നിംഗ്സ് വേറിട്ടുനിന്നു. ബാഗ്ലൂരിനായി ആദം മില്‍നെ, ശ്രീനാഥ് അരവിന്ദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരിന് തുടക്കത്തില്‍തന്നെ ഓപ്പണര്‍ മന്ദീപ് സിംഗിനെ(0) നഷ്ടപ്പെട്ടു. കോഹ്ലി(28)യും ഡിവില്ല്യേഴ്സും(29) പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റാര്‍ക്കും റോയല്‍ ചലഞ്ചേഴ്സ് നിരയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല