തിരുവനന്തപുരം: പുതിയ പേരിൽ സ്വന്തം തട്ടകത്തിൽ ആദ്യ പോരിനിറങ്ങിയ എസ്ബിഐക്ക് സമനിലക്കുരുക്ക്. കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ സാറ്റ് തിരൂരാണ് എസ്ബിഐയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. കളിയുടെ മുഴുവൻ സമയവും ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോളുകൾ ഒഴിഞ്ഞുനിന്നു.
മൂന്നാം മിനിറ്റിൽ തന്നെ ഗോൾ അടിക്കാനുള്ള ഒരു മികച്ച അവസരം എസ്ബിഐ പാഴാക്കി. തൊട്ടുപിന്നാലെ കളിയുടെ നിയന്ത്രണം തിരിച്ചു പിടിച്ച സാറ്റ് തിരൂരിന് വേണ്ടി മുഹമ്മദ് സാലിഹ് നടത്തിയ ഗോൾ നീക്കം എസ്ബിഐ ഗോളി രക്ഷപ്പെടുത്തി. തുടരെ തുടരെ ഗോളിനായുള്ള ശ്രമം ഇരു ടീമും നടത്തിയെങ്കിലും ഫലം കണ്ടില്ല. ഗോൾ രഹിത സമിനിലയിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ എസ്ബിഐ ഗോൾ ഉറപ്പിച്ച നീക്കം നടത്തി. ലിജോ നൽകിയ ത്രോ സജിത് പൗലോസ് മുഹമ്മദ് അസ്ലമിന് കൈമാറിയെങ്കിലും ലക്ഷ്യം കണ്ടില്ല. തിരിച്ചടിച്ച തിരൂർ സാറ്റിനും ലക്ഷ്യം കണ്ടെത്താനായില്ല.