കോഴിക്കോട് : കോർപറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തമിഴ്നാടിനെ പരാജയപ്പെടുത്തി. ഡല്‍ഹിക്ക് വേണ്ടി ആദ്യപകുതിയുടെ 25ാം മിനിട്ടിലും രണ്ടാംപകുതിയുടെ 75ാം മിനിട്ടിലും അഷുവാണ് ഇരട്ട ഗോളുകള്‍ സ്കോര്‍ ചെയ്തത്. തമിഴ്നാടിനു വേണ്ടി ആദ്യപകുതിയുടെ 48ാം മിനിട്ടില്‍ ലോകേഷ് ആതിഥ്യ ആശ്വാസഗോൾ നേടി. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ ബംഗാളും ഗോവയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
ഇന്ന് രാവിലെ 7.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഉത്തര്‍പ്രദേശ് മിസോറമിനേയും വൈകുന്നേരം 4.30ന് ഒഡിഷ മധ്യപ്രദേശിനേയും നേരിടും.
ഇന്ന് രാവിലെ 7.30ന് നടക്കുന്ന ആദ്യമത്സരത്തില്‍ ഉത്തര്‍പ്രദേശ് മിസോറമിനേയും വൈകുന്നേരം 4.30ന് ഒഡിഷ മധ്യപ്രദേശിനേയും നേരിടും.