+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ ജ​സീ​ന്തയുടെ സംസ്കാരം ഇന്ന്

കോ​ത​മം​ഗ​ലം:​ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കോ​ത​മം​ഗ​ല​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി​സ്റ്റ​ർ ജ​സീ​ന്ത സി​എം​സിയുടെ സം​സ്കാ​രം ഇ​ന്ന് രണ്ടി​ന് കോ​ഴി​പ്പി​ള്ളി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ൽ
സി​സ്റ്റ​ർ ജ​സീ​ന്തയുടെ സംസ്കാരം ഇന്ന്
കോ​ത​മം​ഗ​ലം:​ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കോ​ത​മം​ഗ​ല​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന സി​സ്റ്റ​ർ ജ​സീ​ന്ത സി​എം​സിയുടെ സം​സ്കാ​രം ഇ​ന്ന് രണ്ടി​ന് കോ​ഴി​പ്പി​ള്ളി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ൽ ന​ട​ക്കും .​ കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂളിൽ 1960 മു​ത​ൽ അ​ധ്യാ​പി​ക​യാ​യും 1975 മു​ത​ൽ 15 വ​ർ​ഷം പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ച സി​സ്റ്റ​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​യി​രു​ന്നു.​ മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള​ള അം​ഗീ​കാ​ര​മാ​യി 1983-ൽ ​സം​സ്ഥാ​ന അ​വാ​ർ​ഡും 1989-ൽ ​ദേ​ശീ​യ അ​വാ​ർ​ഡും ലഭിച്ചു.​ ശി​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും, നാ​ട്ടു​കാ​രു​ടെ​യും സ്നേ​ഹാ​ദ​ര​വു​ക​ൾ എ​ക്കാ​ല​വും ഏ​റ്റുവാ​ങ്ങി​യി​രു​ന്നു.​ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ സി​സ്റ്റ​ർ ന​ട​ത്തി​യ പ്രേ​ഷി​ത ശു​ശ്രൂ​ഷ​ക​ൾ നാ​ടി​ന്‍റെ പു​ണ്യ​മാ​യി​രു​ന്നു. 1990 ൽ ​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നു പി​ൻവാ​ങ്ങി​യ ശേ​ഷം ഗു​ജ​റാ​ത്ത് മി​ഷ​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തു. എറണാകുളം-അങ്കമാലി അ​തിരൂ​പ​ത​യി​ൽ ചെ​ന്പ​ന്നൂ​ർ പ​ട​യാ​ട്ടി ജോ​സ​ഫ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യി 1933-ൽ ​ജ​നി​ച്ച സി​സ്റ്റ​ർ ജ​സീ​ന്ത​യു​ടെ വി​ദ്യാ​ഭ്യാ​സം കോ​ത​മം​ഗ​ലം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് സ്കൂ​ളി​ലാ​യി​രു​ന്നു. ര​ണ്ടു​വ​ട്ടം കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​നി​ര​യി​ലും വി​വി​ധ ഭ​വ​ന​ങ്ങ​ളു​ടെ സു​പ്പീ​രി​യ​റാ​യും സേ​വ​നം ചെ​യ്തു. എ​ല്ലാ​ക്കാ​ല​ത്തും പാ​വ​ങ്ങ​ളു​ടെ പ​ക്ഷ​ത്തു നി​ൽ​ക്കാ​നും അ​വ​രു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി സ​മ​യ​വും ആ​രോ​ഗ്യ​വും ക​ഴി​വു​ക​ളും വി​നി​യോ​ഗി​ക്കാ​നും സി​സ്റ്റ​റി​ന് സാ​ധി​ച്ചു.