ൈഹദരാബാദ്: ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യക്കാകെ അഭിമാനമായി മാറിയ പി.വി. സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മുമ്പ് വാഗ്ദാനം ചെയ്ത പുതിയ ജോലി സിന്ധു സ്വീകരിച്ചതായി അമ്മ വിജയ സ്ഥിരീകരിച്ചു.
ഭാരത് പെട്രോളിയത്തിലെ ഡെപ്യൂട്ടി മാനേജറായി നിലവില്‍ സിന്ധുവിനു ജോലിയുണ്ട്. ഇതു വേണ്ട എന്നു വച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ വിജയ മറുപടി പറഞ്ഞിട്ടില്ല. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഭാരത് പെട്രോളിയം. ഒളിമ്പിക്സില്‍ വെള്ളി നേടിയതിന് പിന്നാലെ ആന്ധ്ര സര്‍ക്കാരും തെലുങ്കാന സര്‍ക്കാരും സിന്ധുവിനെ ആദരിച്ചിരുന്നു. രണ്ടു സര്‍ക്കാരും വെവ്വേറെ പാരിതോഷികങ്ങളും നല്കി.
മൂന്ന് കോടി രൂപ ആന്ധ്ര സര്‍ക്കാരും അഞ്ചു കോടി രൂപ തെലുങ്കാന സര്‍ക്കാരും സിന്ധുവിന് നല്‍കിയിരുന്നു. സ്വീകരണ വേദിയില്‍വച്ചാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗ്രൂപ്പ്-1 ഗ്രേഡിലുള്ള ഉദ്യോഗം സിന്ധുവിനു വാഗ്ദാനം ചെയ്തത്. ആ ജോലിയാണ് ഇപ്പോള്‍ സിന്ധുവിനെ തേടിയെത്തിയിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐഎഎസ് റാങ്കിലുള്ള ജോലി സിന്ധുവിനു ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദിന് അന്‍പത് ലക്ഷം രൂപയും ബാഡ്മിന്റണ്‍ അക്കാഡമി തുടങ്ങാനുളള സ്ഥലവും നായിഡു സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് പി.വി. സന്ധു. നിലവില്‍ ലോകറാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് സിന്ധു.