ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ 42-ാമത് ഓൾഡ് സ്റ്റുഡന്റ്സ് വോളിബോൾ കിരീടം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് കരസ്ഥമാക്കി. ക്രൈസ്റ്റിന്റെ പഴയകാല വോളിബോൾ താരങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുസെറ്റുകൾക്കാണു ക്രൈസ്റ്റിനെ സെന്റ് പീറ്റേഴ്സ് കീഴടക്കിയത്.
വിജയികൾക്ക് 1964-67 കാലഘട്ടത്തിൽ ക്രൈസ്റ്റ് വോളിബോൾ ടീമംഗങ്ങളായ പി.കെ. ജോതിപ്രകാശൻ, കെ.പി. തോമസ്, ജിജോ സെബാസ്റ്റ്യൻ, സി.പി. ജോണ്സൻ, പി.എസ്. പ്രിൻസ്, പി.എസ്. സുമൻകുമാർ, പി.കെ. സജികുമാർ, എൻ.എ. ഷാനവാസ്, ഇ.കെ. അനിൽകുമാർ, മുൻ കായിക അധ്യാപകനായിരുന്ന ജോസഫ് പി. തോമസ്, ഭാര്യ സാറാമ്മ, അജി തോമസ് തുടങ്ങിയവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
ടൂർണമെന്റിലെ ഏറ്റവും നല്ല പ്രോമിസിംഗ് കളിക്കാരനായി ക്രൈസ്റ്റിന്റെ പി.വി. ജിഷ്ണു, ബ്ലോക്കറായി കെ. ഷാമിമം, നല്ല ലിബറോ ആയി കെ.ജി. സുകുദേവ്, നല്ല സെറ്ററായി വി. ഗൗതമൻ എന്നിവരെ തെരഞ്ഞെടുത്തു. കോളജ് മാനേജർ ഫാ. ജോണ് തോട്ടാപ്പിള്ളി, പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ, ഡോ.ടി. വിവേകാനന്ദൻ, ഡോ. ജേക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.