തിരുവല്ല:മാർത്തോമ്മ ട്രോഫി ഇന്റർ കോളീജിയറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ഏകപക്ഷീയമായ രുണ്ടു ഗോളുകൾക്ക് എം.എ. കോളജ് കോതമംഗലത്തെ പരാജയപ്പെടുത്തി മൂവാറ്റുപുഴ നിർമല കോളജ് കിരീടം ചൂടി. ജിനിൽ, സച്ചിൻ എന്നിവരാണ് നിർമലയ്ക്കുവേണ്ടി ഗോളുകൾ നേടിയത്. മന്ത്രി മാത്യു ടി. തോമസ് ട്രോഫി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ, റവ. ജോർജ് ജോസഫ്, പ്രിൻസിപ്പൽ കെ. ജേക്കബ്, ഡോ. നിജി മനോജ് എന്നിവർ പ്രസംഗിച്ചു..