വഡോദര: ദേശീയ സ്കൂള്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ഉയര്‍ത്തിയ വെല്ലുവിളിക്ക് മൂന്നാം ദിവസം കേരളത്തിന്റെ തിരിച്ചടി. രണ്ടാം ദിവസം മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തിയ ഹരിയാനയെ ഏഴ് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവും നേടി കേരളം രണ്ടാമത്തെ സ്ഥാനത്താക്കി. ഇന്നലെ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളം കൂട്ടിച്ചേര്‍ത്തത്. മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തു തുടരുകയാണ്.
ഇന്നലെ നടത്തിയ പത്ത് ഫൈനലുകളില്‍ നിന്നാണ് എട്ട് മെഡലുകള്‍ കേരളം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ ലോംഗ്ജംപില് നാട്ടകം ഗവ എച്ച്എസ്എസിലെ ആന്‍സി സോജനും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റിക്കാര്‍ഡ് തിളക്കത്തോടെ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ അപര്‍ണ റോയിയും പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്കൂളിലെ സി. ചാന്ദ്നിയും കേരളത്തിനു വേണ്ടി സ്വര്‍ണത്തില്‍ മുത്തമിട്ടു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ മീറ്റില്‍ എഴുതി ചേര്‍ത്ത തന്റെ തന്നെ 14.49 മിനിറ്റിന്റെ ദേശീയ റിക്കാര്‍ഡാണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയി തിരുത്തിയത്. ഇതിനു തൊട്ടു പിന്നാലെ നടന്ന പെണ്‍കുട്ടികളുടെ ലോംഗ്ജംപ് മത്സരത്തില്‍ അപര്‍ണ റോയി വെള്ളി മെഡലും നേടി. മേളയുടെ ആദ്യ ഇനമായി നടന്ന 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ സി. ചാന്ദ്നി 1500 മീറ്ററിനും സ്വര്‍ണം നേടിയതോടെ കേരളത്തില്‍ നിന്നുള്ളവരില്‍ ഇത്തവണ ആദ്യം ഇരട്ട സ്വര്‍ണം നേടിയെന്ന ബഹുമതിക്കും അര്‍ഹയായി.
പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ നേടിയ ഗൗരി നന്ദനയാണ് കേരളത്തിനു ഒരു മെഡല്‍ കൂടി കൂട്ടിച്ചേര്‍ത്തത്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അശ്വിനി അശോകന് വെങ്കലവും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലസാനും 1500 മീറ്റര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും കേരളത്തിനു വേണ്ടി വെങ്കലം നേടി. മേളയുടെ ആദ്യ ദിവസം നടന്ന 3000 മീറ്റര്‍ ആണ്‍കുട്ടികളുടെ ഓട്ടത്തിലും ആദര്‍ശ് ഗോപിക്കു വെങ്കല മെഡല്‍ ലഭ്യമായിരുന്നു.
മേളയുടെ രണ്ടാം ദിവസം നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമായി നിലയുറപ്പിച്ചിരുന്ന കേരളത്തെ നാല് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും നേടി ഹരിയാന പിന്നിലാക്കിയിരുന്നു. 18 വര്‍ഷമായി ദേശീയ അത്ലറ്റിക് മീറ്റിന്റെ ആധിപത്യം നിലനിര്‍ത്തിയിരുന്ന കേരളം അതു തിരിച്ചു പിടിക്കാന്‍ വര്‍ധിത വീര്യത്തോടെയാണ് ഇന്നലെ കളത്തിലിറങ്ങിയത്. കേരളം മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും നേടിയപ്പോള്‍ ഹരിയാനയ്ക്ക് ഇന്നലെ മൂന്ന് വെങ്കലം നേടാന്‍ മാത്രമേ ആയുള്ളു.
ഇന്നു നടക്കുന്ന 200 മീറ്റര്‍ ഓട്ടം, 4-100 റിലേ, ട്രിപ്പിള്‍ ജംപ് എന്നി മത്സരങ്ങളില്‍ മെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാന്ദ്നിക്ക് ഇരട്ട സ്വര്‍ണം
കേരളത്തില്‍ നിന്നു ഇത്തവണ ആദ്യ ഇരട്ട സ്വര്‍ണം നേടിയതിന്റെ ബഹുമതി സി. ചാന്ദ്നിക്ക്. പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് 4.38.90 മിനിറ്റ് വേഗത്തില്‍ പാലക്കാട് കല്ലടി കുമരംപുത്തൂര്‍ സ്കൂളിലെ ചാന്ദ്നി ഫിനിഷിംഗ് പോയിന്റ് മറികടന്നത്.
പാലക്കാട് ചിറ്റൂര്‍ താമരംകുളം വീട്ടില്‍ ചന്ദ്രന് അമ്പിളി ദമ്പതികളുടെ മകളാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ ചാന്ദ്നി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റുകളിലും ചാന്ദ്നി മെഡലുകള്‍ നേടിയിരുന്നു. ഗുജറാത്തിന്റെ കത്തിരിയ ശ്രദ്ധയും ഹരിയാനയുടെ മധുവുമാണ് ഇത്തവണ ഈയിനത്തില്‍ വെള്ളിയും വെങ്കലവും നേടിയത്.
ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ ആദര്‍ശ് ഗോപി (3.59.31) വെങ്കല മെഡല്‍ നേടി. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലും ആദര്‍ശ് വെങ്കല മെഡല്‍ നേടിയിരുന്നു. ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ഉത്തരാഖണ്ഡിന്റെ അന്നു കുമാര്‍ ദേശീയ റിക്കാര്‍ഡോടെ (3.56.85) സ്വര്‍ണവും ഡല്‍ഹിയുടെ അവധേശ് നാഗര്‍ (3.58.04) വെള്ളിയും കരസ്ഥമാക്കി.
കേരളത്തിന്റെ ലോംഗ് ജംപ്
ലോംഗ്ജംപിന് ഇപ്പോള്‍ വഡോദരയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരമാണ്. കാരണം, ഇത്തവണ ഈ ദൂരം ചാടിക്കടന്നത് കേരളത്തിന്റെ രണ്ട് മിടുക്കികള്‍. തേഞ്ഞിപ്പലത്തു നടന്ന സംസ്ഥാന മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആന്‍സി സോജനാണ് (5.69 മീറ്റര്‍) തന്റെ ആദ്യവരവില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. തേഞ്ഞിപ്പലത്തേതിനേക്കാള് മികച്ച പ്രകടനം തന്നെ ആന്‍സി സോജന് കാഴ്ചവയ്ക്കുകയും ചെയ്തു. ഒപ്പം കേരളത്തിന്റെ ടീം ക്യാപ്റ്റനായ അപര്‍ണ റോയി (5.55) വെള്ളിയും നേടി.
ഓട്ടോ ഡ്രൈവറായ പിതാവ് ഇടപ്പിള്ളി ഇ.ടി. സോജന്റെയും ഓട്ടോ ഡ്രൈവര്‍ കൂടിയായ ഗുരു വി.വി. കണ്ണന്റെയും പരിശീലനം ആന്‍സി ലോംഗ് പിറ്റില്‍ ചാടിക്കടന്നു. മഞ്ജല്പ്പൂര് സ്റ്റേഡിയത്തില്‍ ഒന്നാമത്തെയും നാലാമത്തെയും ചാട്ടം ഫൗളായെങ്കിലും അഞ്ചാമത്തെ ചാട്ടത്തില്‍ തന്നെ സ്വര്‍ണ സ്ഥാനം ലക്ഷ്യം കണ്ടു.
ഒപ്പം അപര്‍ണ റോയിയും അഞ്ചാമത്തെ ചാട്ടത്തില്‍ നേട്ടത്തിലെത്തി. ദേശീയ സ്കൂള്‍ മീറ്റില്‍ രണ്ടാമത്തെ സ്വര്‍ണമാണ് ആന്‍സിക്ക് ഇത്തവണ കിട്ടിയത്. 2014-15ല്‍ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ പെണ്‍കുട്ടികളുടെ സംഘത്തില്‍ ആന്‍സിയും അംഗമായിരുന്നു. കരിംനഗറില്‍ നടന്ന ഇന്റര്‍ക്ലബ് അത്ലറ്റിക് മീറ്റിലും കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂണിയര്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു.
അപര്‍ണ തിരുത്തിയത് സ്വന്തം റിക്കാര്‍ഡ്
ഹര്‍ഡിലുകള്‍ക്കു മീതെ പറന്നു നീങ്ങിയ കേരളത്തിന്റെ പെണ്‍കുട്ടി അപര്‍ണ റോയി നേടിയത് റിക്കാര്‍ഡോടെ സ്വര്‍ണം. തന്റെ തന്നെ പേരിലുള്ള റിക്കാര്‍ഡ് തിരുത്തിയാണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.41 സെക്കന്‍ഡ് എന്ന പുതിയ ബ്രേക്ക് എഴുതിച്ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ മത്സരത്തിലായിരുന്നു അപര്‍ണ റോയി 14.49 സെക്കന്‍ഡിന്റെ ദേശീയ റിക്കാര്ഡിട്ടിരുന്നത്.
ഈയിനത്തില്‍ കേരളത്തിന്റെ താരമായ അജിനി അശോകനാണ് (15.20 സെക്കന്‍ഡ്) മീറ്റില്‍ വെങ്കലം നേടിയത്. തമിഴ്നാടിന്റെ പിഎം. തബിത (14.73) വെള്ളി നേടി. ഈയിനത്തില്‍ കേരളം കാത്തിരുന്ന മെഡലാണ് സുവര്‍ണ നേട്ടമായി അപര്‍ണയ്ക്കു ലഭിച്ചത്. ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയതിനു പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന ലോംഗ് ജംപ് മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നു വെള്ളി മെഡല്‍ ലഭിച്ചതും അപര്‍ണ റോയിക്കായിരുന്നു.
കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി- ടീന ദമ്പതികളുടെ മകളാണ് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അപര്‍ണ. ടോമി ചെറിയാന്റെ ശിക്ഷണത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാഡമിയില്‍ പരിശീലനം നടത്തുന്നു. ദേശീയ സ്കൂള്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ നാല് സ്വര്‍ണ മെഡല്‍ വാങ്ങിയിട്ടുള്ള അപര്‍ണ, കഴിഞ്ഞ വര്‍ഷം തുര്‍ക്കിയില്‍ സ്കൂള്‍ ജിംനേഷ്യാഡിലും രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.
ജിജി ലൂക്കോസ്