ലണ്ടന്‍: ഇംഗ്ലീഷ് താരം ഹാരി കെയ്ന്റെ ബൂട്ടുകള്‍ വീണ്ടും ഹാട്രിക് സ്വന്തമാക്കിയപ്പോള്‍ എഫ്എ കപ്പില്‍ ടോട്ടനത്തിനു തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്റിന്റെ അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ഫുള്‍ഹാമിനെയാണ് എവേപോരാട്ടത്തില് ടോട്ടനം 3-0നു പരാജയപ്പെടുത്തിയത്. യൂറോപ്പ ലീഗില്‍ കഴിഞ്ഞ ദിവസമേറ്റ തോല്‍വിയുടെ കറ മായ്ക്കുന്ന പ്രകടനം നടത്തിയ ടോട്ടനത്തിനു വേണ്ടി 16, 51, 73 മിനിറ്റുകളിലായിരുന്നു ഹാരി കെയ്ന്റെ ഗോളുകള്‍.