മഡ്ഗാവ്: ഇരുടീമുകളും ഗോള്‍ വർഷം നടത്തിയ മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ മിനര്‍വ പഞ്ചാബ് 4-5നു തകര്‍ത്തു. കളിയുടെ നാലാം മിനിറ്റില്‍ ആദ്യഗോള്‍ പിറന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് മിനെര്‍വ ചര്‍ച്ചിലിനെ മറികടന്നത്. മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റിയെ ഷില്ലോംഗ് ലജോംഗ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് മുക്കി.
ലീഗിൽ 10 പോയിന്റുമായി മിനർവ ഏഴാമതും ആറു പോയിന്റുമായി ചർച്ചിൽ പത്താം സ്ഥാനത്തുമാണ്. ഷില്ലോംഗ് 16 പോയിന്റുമായി നാലാമതും എട്ട് പോയിന്റുള്ള ചെന്നൈ ഒന്‍പതാമതുമാണ്. ഈസ്റ്റ് ബംഗാളാണ് (21 പോയിന്റ്) ഒന്നാമത്.
ലീഗിൽ 10 പോയിന്റുമായി മിനർവ ഏഴാമതും ആറു പോയിന്റുമായി ചർച്ചിൽ പത്താം സ്ഥാനത്തുമാണ്. ഷില്ലോംഗ് 16 പോയിന്റുമായി നാലാമതും എട്ട് പോയിന്റുള്ള ചെന്നൈ ഒന്‍പതാമതുമാണ്. ഈസ്റ്റ് ബംഗാളാണ് (21 പോയിന്റ്) ഒന്നാമത്.