ന്യൂഡല്‍ഹി: ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കു വെല്ലുവിളിയുയര്‍ത്താന്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു സാധിക്കുമെന്ന് മൈക് ഹസി. കോഹ്ലിയെ പുറത്താക്കാന്‍ ഓസീസ് ബൗളിംഗ് നിരയുടെ ഭാഗത്തുനിന്ന് മികച്ച പരിശ്രമുണ്ടാകുമെങ്കിലും സ്റ്റാര്‍ക്കായിരിക്കും പരമ്പരയിലുടനീളം കോഹ്ലിയെ വെള്ളം കുടിപ്പിക്കുകയെന്നും ഹസി പറഞ്ഞു.
ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് ഓസീസ് സംഘം ദുബായിയില്നടത്തിയ പരിശീലനത്തില്‍ തൃപ്തി പ്രകടപ്പിച്ച ഹസി ആ പരിശീലനം കളിക്കളത്തില്‍ എത്രമാത്രം ഗുണകരമാകുമെന്നു കാണാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.
ഇന്ത്യന്‍ പര്യടനത്തിനു മുമ്പ് ഓസീസ് സംഘം ദുബായിയില്നടത്തിയ പരിശീലനത്തില്‍ തൃപ്തി പ്രകടപ്പിച്ച ഹസി ആ പരിശീലനം കളിക്കളത്തില്‍ എത്രമാത്രം ഗുണകരമാകുമെന്നു കാണാന്‍ കാത്തിരിക്കുകയാണെന്നും പറഞ്ഞു.