മുംബൈ: ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ കുടുക്കാനുള്ള വഴിക്കായി തലപുകയ്ക്കുകയാണ് ഓസീസ് സംഘം.
കോഹ്ലിയുടെ ആത്മവിശ്വാസം ആദ്യ മത്സരങ്ങളിൽ തകര്‍ത്താല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല് കണക്കുകൂട്ടുന്നത്. റണ്‍ഔട്ട് അല്ലെങ്കില്‍ നിര്‍ഭാഗ്യകരമായ മറ്റുരീതികളില്‍ പുറത്തായാല്‍ സ്വന്തം തന്ത്രത്തിലും ശൈലിയിലും കോഹ്ലിക്കു സംശയമുണ്ടാകും. അത് ഇന്ത്യന്‍ നായകന്റെ ഫോമിനെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. അടുത്തകാലത്തായി അസാമാന്യ പ്രകടനമാണ് കോഹ്ലി കാഴ്ചവയ്ക്കുന്നത്.
തുടര്‍ച്ചയായി നാലു പരമ്പരകളില്‍ ഇരട്ട സെഞ്ചുറി നേടുകയെന്ന അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ കോഹ്ലി ഇന്ത്യയെ വന്‍ വിജയങ്ങളിലേക്കാണ് നയിക്കുന്നത്. കോഹ്ലിയെ പുറത്താക്കാന്‍ മാര്‍ഗം തേടുമ്പോഴും അദ്ദേഹത്തിന്റെ പ്രതിഭയെ പുകഴ്ത്താനും മാക്സ്വെല് മറന്നില്ല.
ക്രിക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും ഉയരത്തിലുള്ള താരമാണ് കോഹ്ലിയെന്നായിരുന്നു മാക്സ്വെല്ലിന്റെ നിരീക്ഷണം. കോഹ്ലി പുലര്‍ത്തുന്ന സ്ഥിരതയും കരിയറിന്റെ ആദ്യഭാഗത്തു നേടാന്‍ സാധിക്കാത്ത തുടര്‍ച്ചയായ സെഞ്ചുറികളും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാണെന്നും മാക്സ്വെല് പറഞ്ഞു.