ആലുവ: ഭാരതമാതാ കോളജ് സ്ഥാപകൻ ദിവംഗതനായ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള അഖില കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ് ബോൾ ടൂർണമെന്റ് ആലുവ ചൂണ്ടി ഭാരതമാതാ കോളജിൽ 21, 22, 23 തീയതികളിൽ നടക്കും. കേരളത്തിലെ പ്രമുഖ കോളജുകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഐജി പി. വിജയൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ തോമസ് ചക്യത്ത് മുഖ്യാതിഥിയായിരിക്കും. സമാപന സമ്മേളനം മോണ്‍. സെബാസ്റ്റ്യൻ വടക്കുംപാടൻ ഉദ്ഘാടനം ചെയ്യും.
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (ഫിബ) കമ്മീഷണർ ഡോ. പ്രിൻസ് കെ. മറ്റം മുഖ്യാതിഥിയായിരിക്കും.
എറണാകുളം ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.എ. രാജു, സെക്രട്ടറി അഡ്വ. കെ.എ. സലിം എന്നിവർ പങ്കെടുക്കും.വിജയികൾക്ക് കാർഡിനൽ പാറേക്കാട്ടിൽ ട്രോഫിയും 30,000 രൂപയുടെ കാഷ് പ്രൈസും വിതരണം ചെയ്യും.