മുംബൈ: ഗുജറാത്തുയത്തിയ വന്ലക്ഷ്യത്തെ ബാറ്റിംഗ് കരുത്തുകൊണ്ടു മറികടന്ന റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഇറാനി ട്രോഫി കിരീടം. ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായ വൃദ്ധിമാന്‍ സാഹയുടെ ഇരട്ട സെഞ്ചുറിയും ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയുമാണ് 379 റണ്‍സ് പിന്തുടര്‍ന്ന റെസ്റ്റ് ഓഫ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. സാഹ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയപ്പോള്‍ രഞ്ജി ചാമ്പ്യന്മാരുടെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു. സാഹ 203 റണ്‍സ് നേടിയപ്പോള്‍ പൂജാര 116 റണ്‍സെടുത്തു. നേരത്തേ, നാലിന് 266 എന്ന നിലയില്‍ കളി തുടങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ആറു വിക്കറ്റകള്‍ നഷ്ടപ്പെടുത്താതെയാണ് വിജയറണ്‍ കുറിച്ചത്. ഇറാനി ട്രോഫിയില്‍ 55-ാം കിരീടം നേടിയ റെസ്റ്റ് ഓഫ് ഇന്ത്യ കഴിഞ്ഞ 19 വര്‍ഷത്തെ കണക്കെടുത്തു നോക്കിയാല്‍ 15-ാം കിരീടത്തിലാണ് മുത്തമിട്ടത്. അഞ്ചാം വിക്കറ്റില്‍ റെസ്റ്റ് താരങ്ങള്‍ പടുത്തുയര്‍ത്തിയത് 316 റണ്‍സ് കൂട്ടുകെട്ടാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ റിക്കാര്‍ഡ് കൂട്ടുക്കെട്ടാണ് സാഹയും പൂജാരയും കുറിച്ചത്. ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങുകയും രണ്ടാം ഇന്നിംഗ്സില്‍ 63 റണ്‍സിന് നാലുവിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്ത റെസ്റ്റ് ടീം സാഹയുടെയും പൂജാരയുടെയും നേതൃത്വത്തില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് വിജയം പിടിച്ചെടുത്തത്. ഗുജറാത്തിനു വേണ്ടി ഹര്‍ദിക് പട്ടേല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. വൃദ്ധിമാന്‍ സാഹയാണ് മാന്‍ ഓഫ് ദി മാച്ച്.