പറവൂർ: ദേശീയ പുരുഷ-വനിതാ ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ 19 മുതൽ 25 വരെ പറവൂരിൽ നടക്കും. 38 വർഷങ്ങൾക്കു ശേഷമാണ് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് പറവൂറിൽ നടക്കുന്നത്. സംഘാടകസമിതി രൂപീകരണ യോഗം 29നു രാവിലെ 11നു ലയണ്‍സ് ക്ലബ് ഹാളിൽ നടക്കും. പറവൂർ സ്പോർട്സ് അസോസിയേഷനും വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും സംസ്ഥാന-ജില്ലാ വോളിബോൾ അസോസിയേഷനുമാണ് ചാന്പ്യൻഷിപ്പിന്റെ മുഖ്യസംഘാടകർ.