ലിവര്‍പൂള്‍: സ്വന്തം ആള്ഫീല്ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളിനെ സ്വാന്‍സി സിറ്റി ഞെട്ടിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സി സിറ്റി 3-2നാണ് ലിവര്‍പൂളിനെ കീഴടക്കിയത്. ഫെര്‍ണാണ്ടോ ലോറന്റെ സ്വാന്‍സിക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലിവര്‍പൂളിനായി റോബര്‍ട്ടോ ഫിര്‍മിനോയും രണ്ടു ഗോള്‍ സ്വന്തമാക്കി. ആവേശകരമായ മത്സരം സമനിലയിലേക്കെന്നു തോന്നിച്ച അവസരത്തില്‍ ഐസ്ലന്ഡ് താരം സിഗാര്സന്റെ ഗോളാണ് സ്വാന്സിക്കു ജയം കൊണ്ടുവന്നത്. 48, 52 മിനിറ്റുകളിലായിരുന്നു ലോറന്റെയും ഗോളുകള്‍. ഇതിനു മറുപടി നല്കിയ ഫിര്‍മിനോ 55, 69 മിനിറ്റുകള്‍ സ്വാന്സിയുടെ വല കുലുക്കി.