പോര്‍ട്ട് ജന്റില്‍(ഗാബണ്‍): ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ കരുത്തരായ ഘാനയ്ക്കു ജയം. പൊരുതിക്കളിച്ച ഉഗാണ്ടയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആന്ദ്രെ അയോയാണ് ഘാനയുടെ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മാലിയും ഈജിപ്തും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.