കല്‍ബുറുഗി: ദക്ഷിണ മേഖലാ അന്തര്‍സര്‍വകലാശാല പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാലയെ തോല്‍പ്പിച്ചു കാലിക്കട്ട് യൂണിവേഴ്സിറ്റി അഖിലേന്ത്യ അന്തര്സര്കലാശാലാ ചാമ്പ്യന്‍ഷിപ്പിലേക്ക് ( സര് അശുതോഷ് മുഖര്‍ജി ട്രോഫി) യോഗ്യത നേടി.
ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് കാലിക്കട്ട്, എംജിയെ പരാജയപ്പെടുത്തിയത്. മുപ്പതാം മിനിറ്റില്‍ കാലിക്കട്ടിന്റെ മുന്നേറ്റനിര താരം സിയാദ് നെല്ലിപ്പറമ്പനും 76ാം മിനിറ്റില്‍ ഡിഫഡര്‍ ജിയാദ് ഹസനുമാണ് ഗോളുകള്‍ നേടിയത്. നിലവില്‍ ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനക്കാരാണ് കാലിക്കട്ട്.
ആദ്യ നാലുസ്ഥാനക്കാര്‍ നേരിട്ടു ക്വാര്‍ട്ടര്‍ മുതലാണ് കളിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ വെസ്റ്റ് ബംഗാളിലെ മിട്നാപൂരിലാണ് അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. നാലു മേഖലകളില്‍ നിന്നായി 16 ടീമുകളാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം മൂന്നാംസ്ഥാനക്കാരായിരുന്നു കാലിക്കട്ട്.
അതേസമയം, ദക്ഷിണമേഖലാ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്നു കാലിക്കട്ട്, അണ്ണാമലൈ യൂണിവേഴ്സിറ്റിയെ നേരിടും. മുഹമ്മദ് ഷെരീഫ് ആണ് കാലിക്കട്ടിന്റെ നായകന്.
ജൂണിയര്‍ ഇന്ത്യ മുന്‍കോച്ച് സതീവന്‍ ബാലന് ആണ് മുഖ്യപരിശീലകന്‍.
2013-14 വര്‍ഷത്തെ അഖിലേന്ത്യാ സര്‍വകലാശാല ജേതാക്കളായിരുന്നു കാലിക്കട്ട്.