ബാഴ്സലോണ: യൂറോപ്പിലെ ഏറ്റവും വിലയേറിയ താരമായി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ബ്രസീല്‍ താരം നെയ്മര്‍ തെരഞ്ഞെടുക്കപ്പെട്ടു. സിഐഇഎസിന്റെ കണക്കെടുപ്പിലാണ് നെയ്മർ മുന്നിലെത്തിയത്. സഹതാരം ലയണല്‍ മെസിയെ പിന്തള്ളിയാണ് നെയ്മര്‍ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ട്രാന്‍സ്ഫര്‍ അടിസ്ഥാനപ്പെടുത്തിയാണ് മൂല്യം നിശ്ചയിച്ചത്. നെയ്മറിനു മൂല്യം 14.9 കോടി പൗണ്ടാണ്. മെസിക്കു രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ അന്റോണി ഗ്രിസ്മാൻ മൂന്നാമതായി. ആദ്യ അഞ്ചില്‍ സ്പെയിനില്‍ നിന്നല്ലാതെ ഇടം പിടിച്ചത് അഞ്ചാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബെ മാത്രമാണ്. ഈ വര്‍ഷം ഫിഫയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. റൊണോയുടെ സഹതാരം ബെയ്ൽ 14-ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടപ്പോള്‍ ടോട്ടനത്തിന്റെ ഹാരി കെയ്നും ഡെയ്ൽ അലിയും ആദ്യ പത്തില്‍ ഇടം പിടിച്ചു. കളിക്കാരുടെ പ്രകടനം, പ്രായം, കരാറിന്റെ ദൈര്‍ഘ്യം തുടങ്ങിയവ പരിഗണിച്ചാണ് മൂല്യം കണക്കാക്കുന്നത്.