മെല്‍ബണ്‍: സീസണിലെ ആദ്യഗ്രാന്ഡ്സ്ലാമില് മുന്‍നിര താരങ്ങള്‍ ആദ്യറൗണ്ട് വിയര്‍ത്തു ജയിച്ചപ്പോള്‍ അത്യാഹിതം സംഭവിച്ചത് ഇറ്റലിയുടെ സിമോണ ഹാലെപ്പിന്.
ചൂടേറിയ സൂര്യനുതാഴെ പോരാട്ടച്ചൂടു കനത്ത പുരുഷ വിഭാഗം മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്വിറ്റ്സര്‍ലന്‍ഡിന്റെ തന്നെ സ്റ്റാനിസ്്ലാസ് വാവ്റിങ്ക എന്നിവര്‍ വളരെ വിയര്‍പ്പൊഴുക്കി ആദ്യറൗണ്ട് കടന്നുകൂടി. റഷ്യയുടെ ക്വാളിഫയര്‍ ഇല്യ മര്ച്ചെങ്കോയെ 7-5, 7-6, 6-2നാണ് മുറെ പരാജയപ്പെടുത്തിയത്. ആദ്യസെറ്റില്‍ 5-2ന്റെ ലീഡ് നേടിയ ശേഷമാണ് മുറെയെ റഷ്യന്‍ താരം ബ്രേക് ചെയ്തത്. 17 ഗ്രാന്‍ഡ്സ്ലാം സ്വന്തമായുള്ള റോജര്‍ ഫെഡറര്‍ക്കു പക്ഷേ, ഓസ്ട്രേലിയന്‍ ഓപ്പണിലെ തുടക്കം അത്ര ആശ്വാസകരമല്ല.
ആദ്യമത്സരത്തില്‍ ഓസ്ട്രിയയുടെ യേര്ഗന് മെല്‍സറാണ് ഫെഡററെ വെല്ലുവിളിച്ച ശേഷം പൊരുതി കീഴടങ്ങിയത്. സ്കോര്‍: 7-5, 3-6, 6-2, 6-2. മത്സരം രണ്ടു മണിക്കൂറിലധികം നീണ്ടു.
മുന്‍ ചാമ്പ്യന്‍ വാവ്റിങ്കയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. 35-ാം റാങ്കുകാരന് സ്ലൊവാക്യയുടെ മാര്ട്ടിന് ക്ലിസാനെതിരേ അഞ്ചു സെറ്റ് നീണ്ട ത്രില്ലറിലാണ് മൂന്നു ഗ്രാന്ഡ്സ്്ലാമുകള് നേടിയ വാവ്റിങ്ക ജയിച്ചുകയറിയത്. സ്കോര്‍: 4-6, 6-4, 7-5, 4-6, 6-4. മത്സരം മൂന്നു മണിക്കൂര്‍ 24 മിനിറ്റ് നീണ്ടു.
പരിക്കില്‍നിന്നും പൂര്‍ണ മോചിതയാകാതെ റാക്കറ്റേന്തിയ വനിതാ വിഭാഗം നാലാം സീഡ് സിമോണ ഹാലെപ് ഷെല്‍ബി റോജേഴ്സിനോടാണ് തോറ്റത്. സ്കോര്‍: 6-3, 6-1.
ലോക ഒന്നാം നമ്പര്‍ വനിതാ താരം താരം ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍ ആദ്യറൗണ്ടില്‍ വിജയിച്ചത് വളരെ ബദ്ധപ്പെട്ടാണ്. യുക്രെയിന്റെ ലെസിയ സുരെങ്കോയെ പരാജയപ്പെടുത്താന്‍ കെര്‍ബര്‍ക്ക് മൂന്നു സെറ്റ് കളിക്കേണ്ടി വന്നു. സ്കോര്‍: 6-2, 5-7, 6-2. കഴിഞ്ഞ തവണ സെറീന വില്യംസിനെ പരാജയപ്പെടുത്തി കെര്ബറായിരുന്നു ഇവിടെ കിരീടം ചൂടിയത്. കനേഡിയന്‍ സുന്ദരി യൂജനി ബൂഷറും ആദ്യറൗണ്ടില്‍ വിജയം കണ്ടു.
22കാരിയായ ബൂഷര്‍ അമേരിക്കയുടെ ലോസ ചിറിക്കോയെ 6-0, 6-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
2003ലെ ചാമ്പ്യന്‍ വീനസ് വില്യംസ്, കാതറീന കോസ്്ലോവയെ പരാജയപ്പെടുത്തി. സ്കോര്‍: 7-6, 7-5. ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഗാര്‍ബിനെ മുഗുരസയും ആദ്യറൗണ്ട് കഷ്ടിച്ചു കടന്നുകൂടി. ന്യൂസിലന്‍ഡിന്റെ മറീന എറക്കോവിച്ചിനെയാണ് പരാജയപ്പെടുത്തിയത്.