ഫ്ളോറന്‍സ്: ഇറ്റാലിയന്‍ സീരിഎയില്‍ ഒന്നാം സ്ഥാനക്കാരായ യുവന്റസിന് ഫിയറന്റീനയില്നിന്ന് അപ്രതീക്ഷിത തോല്‍വി. നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ഫിയറന്റീന കീഴടക്കിയത്. ഈ തോല്‍വിയോടെ യുവന്റസിനു പോയിന്റ് നില കൂടുതല മെച്ചപ്പെടുത്താനുള്ള അവസരം നഷ്ടമാക്കി. രണ്ടാമതുള്ള റോമ ഉഡിനിസിനെ 1-0ന് പരാജയപ്പെടുത്തിക്കൊണ്ട് യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. മത്സരത്തില്‍ ഫിയറന്റീനയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. ആദ്യ പകുതിയില്‍ യുവന്റസ് പുറത്തെടുത്ത മങ്ങിയ പ്രകടനമാണ് തോല്‍വിയിലേക്കു തള്ളിവിട്ടത്. എന്നാല്‍ എതിരാളികള്‍ മികച്ച പ്രകടനംകൊണ്ട് കളി കയ്യടക്കി. നിക്കോള കാലിനിച്ചിന്റെ 37-ാം മിനിറ്റിലെ ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തി. 54-ാം മിനിറ്റില്‍ മിലാന് ബാഡെലിയിലൂടെ ഫിയറന്റീന ലീഡ് ഉയര്‍ത്തി. 58-ാംമിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയിനിലൂടെ ഒരു ഗോള്‍ മടക്കാന്‍ നിലവിലെ ചാമ്പ്യന്മാര്ക്കായി.