ഇന്‍ഡോര്‍: രഞ്ജി ട്രോഫി ഫൈനലിന്റെ അവസാന ദിനം അത്യന്തം ആവേശത്തിലേക്ക്. ഗുജറാത്തിനു മുന്നില്‍ 312 റണ്‍സ് വിജയലക്ഷ്യം വച്ച മുംബൈക്കെതിരേ നാലാം ദിനം അവസാനിക്കുന്പോള്‍ ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ 47 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും പത്തു വിക്കറ്റുകളും ശേഷിക്കെ ഗുജറാത്തിനു വിജയിക്കാന്‍ ഇനിയും 265 റണ്‍സ് കൂടി വേണം. 34 റണ്‍സോടെ പ്രയങ്ക് പഞ്ചലും ഒമ്പത് റണ്‍സുമായി സമിത് ഗോയലുമാണ് ക്രീസില്‍.
ആദ്യ ഇന്നിംഗ്സില്‍ 228 റണ്‍സിനു പുറത്തായി ലീഡ് വഴങ്ങിയതിന്റെ കറ മായ്ക്കുന്ന ബാറ്റിംഗ് പ്രകടനമാണ് രണ്ടാം ഇന്നിംഗ്സില്‍ മുംബൈ കാഴ്ചവച്ചത്. നാലാം ദിനം മൂന്നിന് 208 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ മുംബൈ ഇന്നിംഗ്സ് അവസാനിപ്പിച്ചത് 411 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്താണ്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ മികവു പുലര്‍ത്തുന്ന അഭിഷേക് നായരുടെ 91 റണ്‍സ് പ്രകടനമാണ് മുംബൈയെ നാലാം ദിനം തുണച്ചത്. നായകന് ആദിത്യ താരെ 69 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് 20 റണ്‍സുമായി ബല്‍വീന്ദര്‍ സന്ധുവും തിളങ്ങി. ഗുജറാത്തിനു വേണ്ടി ചിന്ദന്‍ ഗാജ ആറു വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ആര്.പി. സിംഗ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.