പൂന: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതി ഇന്ത്യയില്‍ ഗുണകരമാവില്ലെന്ന് എം.എസ്. ധോണി. അപ്രതീക്ഷിതമായി പരിമിത ഓവര്‍ ക്രിക്കറ്റിലെ നായക സ്ഥാനത്തു നിന്നു രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ധോണി ഇക്കാര്യം പറഞ്ഞത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ചരിത്രങ്ങള്‍ തിരുത്തുമെന്നും എക്കാലത്തെയും വലിയ വിജയ സംഘമാകുമെന്നും ധോണി പറഞ്ഞു.
ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചാണ് ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് വിരമിച്ചത്. വ്യത്യസ്ത ക്യാപ്റ്റന്മാര് നയിക്കുന്നതില്‍ വിശ്വാസമില്ലെന്നും പദവി ഒഴിയാന്‍ പറ്റിയ സമയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും ധോണി പറഞ്ഞു.