സിഡ്നി: സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ താരം സാനിയ മിര്‍സയും ചെക് താരം ബാര്‍ബോറ സ്ട്രിക്കോവയും ചേര്‍ന്ന സഖ്യം സിഡ്നി ഇന്റര്നാഷണൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തി. ടോപ് സീഡായ സാനിയ- സ്ട്രിക്കോവ സഖ്യം അമേരിക്കയുടെ വാനിയ കിംഗ് - യാറോസ്ലാവ ഷെവ്ഡേവ സഖ്യത്തെയാണ് സെമിയില്‍ പരാജയപ്പെടുത്തിയത്.
സ്കോര്‍: 6- 1, 6-2. ഫൈനലില്‍ ടൈമിയ ബാബോസ് -അനസ്റ്റാസിയ പാവ്ചെങ്കോവ സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളികള്‍.
മാർട്ടിന ഹിംഗിസുമായി വേർപിരിഞ്ഞ ശേഷം ഒത്തുചേർന്ന സാനിയ- ബാർബോറ സഖ്യം മികച്ച പ്രകടനമാണ് നടത്തുന്നത്.
കിരീടം നേടിയാൽ ഓസ്ട്രേലിയൻ ഓപ്പണു തയാറെടുക്കുന്ന സാനിയയ്ക്ക് അത് ആത്മ വിശ്വാസമേകും.