മുംബൈ: മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനല്ലാത്തതു കൊണ്ടു മാത്രമാണ് യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയതെന്നു യുവ്രാജിന്റെ പിതാവ് യോഗ്രാജ് സിംഗ്. രണ്ടു വര്‍ഷം മുമ്പ് താന്‍ പ്രവചിച്ചതു ഇപ്പോള്‍ സത്യമായെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് 2015 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും യുവ്രാജിനെ ഒഴിവാക്കിയപ്പോഴും അന്ന് ക്യാപ്റ്റനായിരുന്ന ധോണിക്കെതിരേ യോഗ്രാജ് സിംഗ് രംഗത്തുവന്നിരുന്നു. രഞ്ജിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന, ട്വന്റി- 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ യുവ്രാജ് സിംഗിനെ ഉള്‍പ്പെടുത്തിയത്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റിലെയും നായക സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന്, ഇന്ത്യയുടെ ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിയെ മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയെ എക്കാലത്തും പുകഴ്ത്തിയ താരമാണ് യുവരാജ്.