കോഴിക്കോട്: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്കു പ്രവേശനം നേടാന്‍ കേരളം ഇന്നു അവസാന മത്സരത്തില്‍ കര്‍ണാടകയെ നേരിടും. എ ഗ്രൂപ്പിലെ അവസാന മത്സരം എന്ന നിലയ്ക്കു കഠിന പോരാട്ടത്തിനിറങ്ങുകയാണ് കേരളവും കര്‍ണാടകയും ആന്ധ്രയും.
ഫൈനല്‍ റൗണ്ടിലേക്കു വിദൂര സാധ്യതകളുമായി ആന്ധ്രയും കര്‍ണാടകയും നിലനില്ക്കുമ്പോള് വെറും സമനില കൊണ്ടു മാത്രം ഫൈനല്‍ റൗണ്ടിലെത്താമെന്ന നിലയിലാണ് കേരളം ഇന്നിറങ്ങുന്നത്. അതുകൊണ്ടു തന്നെ വന്‍ജയം നേടി ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളാകാനാണ് കേരളത്തിന്റെ ലക്ഷ്യം. കൂടെയുണ്ടായിരുന്ന പുതുച്ചേരി ഇതിനകം രണ്ടു മത്സരങ്ങളും തോറ്റു പുറത്തായി കഴിഞ്ഞു, പുതുച്ചേരിക്കെതിരേയും ആന്ധ്രയ്ക്കെതിരേയും ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ വീതം നേടിയ കേരളത്തിനു ആറു പോയിന്റും ആറു ഗോള്‍ വ്യത്യാസമാണുള്ളത്. കര്‍ണാടകയ്ക്കും ആന്ധ്രയ്ക്കും മൂന്നു പോയിന്റാണുള്ളത്. കര്‍ണാടകയുടെ ഗോള്‍ വ്യത്യാസം രണ്ടാണ്. ഇന്നത്തെ മത്സരത്തില്‍ ഇന്നു കേരളം കര്‍ണാടകയോടു ആറു ഗോളിനെങ്കിലും തോറ്റാലേ ആന്ധ്രയ്ക്കു സാധ്യതയുള്ളൂ. ആന്ധ്ര അഞ്ചിനുമേല് പുതുച്ചേരിക്കെതിരേ ജയിക്കുകയും വേണം. ഇതിനു സാധ്യത കുറവാണ്. ഈ അവസരത്തില്‍ സമനില മാത്രം മതി കേരളത്തിനു മുന്നിലെത്താന്‍. ടീമെന്ന നിലയില്‍ കേരളം മികച്ച ആക്രമണനിരയുള്ള സംഘമായി കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ കേരളത്തിനു കഴിയാതെ വന്നിട്ടുണ്ട്. അതേ അവസരത്തില്‍ കൂടുതല്‍ ഒത്തിണക്കം ടീമിനുണ്ട്.
സ്ട്രൈക്കറും നായകനുമായ പി. ഉസ്മാനും കൂടെയുള്ള ജോബി ജസ്റ്റിനും മുന്‍നിരയില്‍ ശോഭിച്ചു കഴിഞ്ഞു. മധ്യനിരയില്‍ അണ്ടര്‍ 21 താരം ജിഷ്ണു ബാലകൃഷ്ണന് എതിര് ആക്രമണങ്ങളെ തടഞ്ഞു മുന്നേറി മുന്‍നിരയിലേക്കു കൃത്യമായി പന്തെിക്കുന്നതും അഭിനന്ദനാര്‍ഹമാണ്. കൂടെയുള്ള എസ്. സീസനും മികച്ച പ്രകടനം പുറത്തെടുക്കുന്നു. പ്രതിരോധനിരയില്‍ എസ്. ലിജോയും വി.വി. ശ്രീരാഗും ഉറകഴിഞ്ഞ രണ്ടു കളികളിലും കേരളത്തിന്റെ പ്രതിരോധം കടന്നു പന്തെത്തിയിട്ടില്ല. ഇന്നു അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ഡിഫഡന്ര്മാര്ക്കു കര്‍ശന നിര്‍ദേശങ്ങളാണ് മുഖ്യകോച്ച് വി.പി. ഷാജി നല്‍കിയിരിക്കുന്നത്.
||വി. മനോജ്||