ദോഹ: തുടര്‍ച്ചയായ 28 കളികളില്‍ തോല്‍വി അറിയാതെ കുതിക്കുകയായിരുന്ന ആന്‍ഡി മുറേയെ നൊവാക് ജോക്കോവിച്ച് കീഴടക്കി. ആവേശം നിറഞ്ഞ ഖത്തര്‍ ഓപ്പണ്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ മുറേയെ രണ്ടാം നമ്പര്‍ ജോക്കോവിച്ച് 6-3, 5-7, 6-4ന് കീഴടക്കി.
സെപ്റ്റംബറില്‍ നടന്ന ഡേവിസ് കപ്പില്‍ യുവാന്‍ മാര്ട്ടിന് ഡെല്‍ പൊട്രോയോടു പരാജയപ്പെട്ട ശേഷം ബ്രിട്ടീഷ് താരം മുറേ നേരിടുന്ന ആദ്യ തോല്‍വിയാണ്.
ലോകത്തെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം മൂന്നു മണിക്കൂറോളമാണ് നീണ്ടത്.
മുറേയ്ക്കെതിരേ ജോക്കോവിച്ച് നേടുന്ന 25മത് കരിയര്‍ ജയമാണ്. സീസണിലെ ആദ്യ ഗ്രാന്‍ഡ സ് ലാമായ ഓസ്ട്രേലിയന്‍ ഓപ്പണു മുമ്പ് ജയത്തോടെ തുടങ്ങാന്‍ സെര്‍ബിയന്‍ താരത്തിനായി.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ മുറേ പരുങ്ങലിലായി. ഈ അവസരത്തില്‍ മത്സരത്തില്‍ പിടിമുറുക്കിയ ജോക്കോവിച്ച് മുറേയെ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം നേടുന്നതില്‍നിന്നു തടഞ്ഞു.