ഒമിക്രോണ്‍ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമിത ആർടിപിസിആർ ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആർ അനുമതി നൽകി.
ഐസിഎംആറും ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക്സും സംയുക്തമായി വികസിപ്പിച്ചെടുത്ത ആർടിപിസിആർ ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് നാലു മണിക്കൂറിനുള്ളിൽ ഫലം അറിയാനാകും.
എസ് ജീൻ ടാർഗറ്റ് ജനിതക സാങ്കേതിക പരിശോധന ഉപയോഗിച്ചാണ് ഒമിഷുവർ എന്നറിയപ്പെടുന്ന പുതിയ കിറ്റ് പ്രവർത്തിക്കുന്നത്. പരിശോധനയിൽ ഒമിഷുവർ ഫലപ്രദമെന്ന് കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു.
കൊറോണ വൈറസിന്റെ സ്പൈക് പ്രോട്ടീനുകളിൽ സംഭവിച്ചിട്ടുള്ള രൂപാന്തരം കണ്ടെത്തുന്നതിന് ഒമിഷുവർ സഹായിക്കും. നിലവിൽ ഉപയോഗത്തിലുള്ള എല്ലാ ആർടിപിസിആർ ടെസ്റ്റിംഗ് ഉപകരണങ്ങളിലും ഒമിഷുവർ ഉപയോഗിക്കാനാകും. ഒമിക്രോണ്‍ ഉൾപ്പെടെയുള്ള വകഭേദങ്ങൾ ഒമിഷുവർ ഉപയോഗിച്ച് നാലു മണിക്കൂറിനുള്ളിൽ കണ്ടെത്താനാകും.