കോവിഡ് പ്രതിസന്ധിയെത്തുടർന്നു വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു മടങ്ങിവരുന്നതിനു നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം 5.34 ലക്ഷമായി.
വിദേശരാജ്യങ്ങളിൽനിന്നു മടങ്ങിവരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 1.36 ലക്ഷം പേരും ഇതിനകം രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്തവരുടെ പേരുവിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതതു രാജ്യത്തെ എംബസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്കു മുൻഗണന നൽകാനും അഭ്യർഥിക്കും.
ഏറ്റവും കൂടുതൽ വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യുഎഇയിൽ നിന്നാണ്. ഇവിടെനിന്നു ശനിയാഴ്ച വരെ 1,75,423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി അറേബ്യ - 54,305, യു കെ- 2,437, അമേരിക്ക-2,255, യുക്രെയിൻ- 1,958 പ്രവാസികളും മടങ്ങിവരുന്നതിനു രജിസ്റ്റർ ചെയ്തു.
ഇതരസംസ്ഥാന പ്രവാസികളുടെ രജിസ്ട്രേഷനിൽ കർണാടകയിൽനിന്നാണു കൂടുതൽ പേരും-44,871 പേർ. തമിഴ്നാട് -41,425, മഹാരാഷ്ട്ര -19,029 എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിൽ.