കേരളം കോവിഡ് ഭീതി സംബന്ധിച്ചുള്ള അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞിട്ടില്ല. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് നന്നായി എന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗൺ നീട്ടിയപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ പൊതു മാർഗനിർദേശങ്ങളുടെ ചട്ടക്കൂടുകളിൽ നിന്നുകൊണ്ടാകും സംസ്ഥാനത്ത് ഇളവുകൾ വരുത്തുക. മാർഗനിർദ്ദേശം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹം ഉണ്ട്. അവരുടെ നാട് കൂടിയാണിത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തണം. അവരെ കൊണ്ടുവരുമ്പോൾ രോഗ വ്യാപനത്തിന് ഇടയാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.