പുതിയതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തുടർച്ചയായ 21 ദിവസം പുതിയ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീൻ സോണിലേക്ക് മാറ്റുന്നത്.
വയനാട്ടിൽ 32 ദിവസങ്ങൾക്ക് ശേഷമാണ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വയനാട് അടക്കം ഒമ്പത് ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. കാസര്‍ഗോഡ്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ഓറഞ്ച് സോണിലുള്ള മറ്റു ജില്ലകൾ.
തുടർച്ചായി കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കോട്ടയം, കണ്ണൂർ ജില്ലകളാണ് റെഡ് സോണിലുള്ളത്. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശം അനുസരിച്ചാണ് തീരുമാനം.