സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ശനിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. 39 ദിവസത്തിനുശേഷമാണ് രോഗികളുടെ എണ്ണം നൂറില്‍ താഴെയെത്തുന്നത്.
പുതിയതായി ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റി. ചെന്നൈയിൽ പോയിവന്ന ട്രക്ക് ഡ്രൈവർക്കാണ് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 32 ദിവസങ്ങൾക്ക് ശേഷമാണ് ജില്ലയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ശനിയാഴ്ച എട്ടു പേർ രോഗമുക്തി നേടി. കണ്ണൂർ ജില്ലയിലുള്ള ആറു പേരുടെയും ഇടുക്കിയിലുള്ള രണ്ടു പേരുടെയും പരിശോധനാ ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 499 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 96 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂർ ജില്ലയിൽ മാത്രം 38 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ രണ്ടുപേർ കാസർഗോട്ടുകാർ ആണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട്ട് ചികിത്സയിലുണ്ട്. കോട്ടയം-18, കൊല്ലം-12, ഇടുക്കി-12 മറ്റു ജില്ലയിൽ ചികിത്സയിലുള്ളവരുടെ കണക്ക്.
21,894 നിരീക്ഷണത്തിലാണ്. ഇവരിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 31, 183 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 30,358 പേർക്ക് രോഗബാധ ഇല്ലെന്ന് ഉറപ്പാക്കി.
പുതിയ ഹോട്ട്സ്പോട്ടുകളില്ല
സംസ്ഥാനത്ത് പുതുതായി ഹോട്സ്പോട്ടുകളില്ല. നിലവിൽ 80 ഹോട്ട്സ്പോട്ടുകളാണുള്ളത്. കണ്ണൂരിൽ 23 ഇടത്തും ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്സ്പോട്ടുകളുണ്ട്.