ലോക്ക്ഡൗണിനെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 193 പാക് പൗരന്മാർക്ക് തിരിച്ചുമടങ്ങാൻ കേന്ദ്രാനുമതി. പത്ത് സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് പാക് പൗരന്മാർ കുടുങ്ങിയിരിക്കുന്നത്. ഇവരെ മേയ് അഞ്ചിന് അടാരി-വാഗ അതിര്‍ത്തിയില്‍ എത്തിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഢ്, യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ പാക് പൗരന്മാർക്കാണ് തിരിച്ചുമടങ്ങാനുള്ള വഴിയൊരുങ്ങുന്നത്. ഇവർക്ക് തിരിച്ചുപോകാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് വിദേശകാര്യമന്ത്രാലയം നടപടികൾ സ്വീകരിച്ചത്.