+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റ‍​യാ​തെ കൊ​റോ​ണ; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 35,043, ഇ​ന്ന് 77 മ​ര​ണം

ലോ​ക്ക്ഡൗ​ണി​ലും രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും വ​ർ​ധി​ക്കു​ന്നു. വെള്ളിയാഴ്ച മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 77 പേ​ർ മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വും കൂ​ടു​ത​
കു​റ‍​യാ​തെ കൊ​റോ​ണ; ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ 35,043, ഇ​ന്ന് 77 മ​ര​ണം
ലോ​ക്ക്ഡൗ​ണി​ലും രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും വ​ർ​ധി​ക്കു​ന്നു. വെള്ളിയാഴ്ച മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് 77 പേ​ർ മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം സം​ഭ​വി​ക്കു​ന്ന ദി​വ​സ​മാ​ണി​ന്ന്. കോ​വി​ഡ് ബാ​ധി​ച്ചു​ള്ള ആ​കെ മ​ര​ണം 1,152 ആ​യി. വെ​ള്ളി​യാ​ഴ്ച മാ​ത്രം 1,993 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 35,000 ക​ട​ന്നു.

ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 35,043 ആ​ണ്. ഇ​തു​വ​രെ 8,889 പേ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യി. രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ ശ​ത​മാ​നം 13-ല്‍​നി​ന്ന് 25.37 ആ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​ക്കു​ന്ന​ത് 3.4 ദി​വ​സ​ത്തി​ല്‍​നി​ന്ന് 11 ദി​വ​സ​മാ​യ മാ​റി​യ​തും ശു​ഭ​സൂ​ച​ന​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്താ​കെ 130 റെ​ഡ്‌ സോ​ണു​ക​ളാ​ണ് തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. 319 ജി​ല്ല​ക​ള്‍ ഗ്രീ​ന്‍ സോ​ണി​ലും 284 ജി​ല്ല​ക​ള്‍ ഓ​റ​ഞ്ച് സോ​ണി​ലു​മാ​ണ്.