അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്പോൾ പരിശോധനകൾ നടത്തുന്നതിനായി അതിർത്തി ചെക്പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിർമിക്കുന്നു.
ജില്ലാ നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. ചെക്പോസ്റ്റിൽ എത്തുന്നവരുടെ രജിസ്ട്രേഷൻ, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാർഡ്, ഒപി കൗണ്ടർ, നഴ്സിംഗ് റൂം, ഫാർമസി, വിശ്രമ സൗകര്യം, ടോയ്ലെറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് താത്കാലിക മിനി ആരോഗ്യ കേന്ദ്രം.
പാസുകൾ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടങ്ങളിൽ ഉണ്ടാവും. സർക്കാർ നിർദേശാനുസരണമാണ് ആരോഗ്യ പരിശോധനാ കേന്ദ്രം നിർമിക്കുന്നത്.