തൊഴിലാളി ദിനത്തിൽ കോട്ടയത്തിനും ആശ്വാസം. ജില്ലയിൽ വെള്ളിയാഴ്ച കോവിഡ് പോസിറ്റീവ് കേസുകളില്ല. ലഭിച്ച 194 സാന്പിൾ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. മൂന്നുപേർ വെള്ളിയാഴ്ച ജില്ലയിൽ രോഗവിമുക്തരായി.
16 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച ആരെയും ആശുപത്രി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചില്ല. രോഗം സ്ഥീരീകരിക്കാത്ത ഒരാൾ ഉൾപ്പെടെ 18 പേരാണ് ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിലുള്ളത്.
202 പേരോട് വെള്ളിയാഴ്ച ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചു. ആകെ 1584 പേരാണ് ജില്ലയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നത്. ജില്ലയിൽ വെള്ളിയാഴ്ച വരെ 1469 പേരുടെ സാന്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 1215 ഫലങ്ങൾ നെഗറ്റീവായി. 212 പേരുടെ ഫലം ലഭിക്കാനുണ്ട്. 26 സാന്പിളുകൾ നിരാകരിച്ചു. 76 സാന്പിളുകളാണ് വെള്ളിയാഴ്ച ജില്ലയിൽ പരിശോധനയ്ക്ക് അയച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ 11 പ്രൈമറി കോണ്ടാക്ടുകളെയും 68 സെക്കൻഡറി കോണ്ടാക്ടുകളെയും വെള്ളിയാഴ്ച കണ്ടെത്തി. ആകെ 530 പ്രൈമറി കോണ്ടാക്ടുകളും 493 സെക്കൻഡറി കോണ്ടാക്ടുകളുമാണ് നിരീക്ഷണത്തിലുള്ളത്.