കോവിഡ് ഭീഷണിയുടെ തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ സോണുകളായി തിരിച്ചുള്ള കേന്ദ്രസർക്കാരിന്റെ പുതിയ പട്ടിക പുറത്തിറങ്ങി. രാജ്യത്തെ 130 ജില്ലകളാണ് കേന്ദ്രത്തിന്റെ പട്ടികയിൽ റെഡ് സോണില്‍ ഉള്ളത്. ഓറഞ്ച് സോണിൽ 284 ജില്ലകളെയും ഗ്രീൻസോണിൽ 319 ജില്ലകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരും കോട്ടയവും റെഡ് സോണിൽ
കേരളത്തിലെ രണ്ട് ജില്ലകൾ മാത്രമാണ് കേന്ദ്രപട്ടികയിൽ റെഡ് സോണിൽ ഉള്ളത്. കേരളത്തില്‍ കണ്ണൂരും കോട്ടയവുമാണ് കേന്ദ്രത്തിന്റെ റെഡ് സോണ്‍ പട്ടികയിലുള്ള ജില്ലകള്‍. വയനാടും എറണാകുളവും ഗ്രീൻസോണിൽ. സംസ്ഥാനത്തെ മറ്റ് പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്.
മറ്റ് സംസ്ഥാനങ്ങൾ
ഉത്തർപ്രദേശാണ് ഏറ്റവുമധികം റെഡ് സോൺ ജില്ലകളുള്ള ഉള്ള സംസ്ഥാനം. യുപിയിലെ 19 ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്. ഡൽഹിയിലെ ആകെയുള്ള 11 ജില്ലകളും റെഡ് സോണിലാണ്. മഹാരാഷ്ട്ര-14, തമിഴ്നാട്-12, പശ്ചിമ ബംഗാൾ-10, ഗുജറാത്ത്-9, മധ്യപ്രദേശ്-8, രാജസ്ഥാൻ-8 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ റെഡ് സോണിൽ ഉൾപ്പെട്ട ജില്ലകളുടെ എണ്ണം.
യുപിയിൽ 36 ജില്ലകൾ ഓറഞ്ച് സോണിലാണ്. ബിഹാർ-20, തമിഴ്നാട്-24, രാജസ്ഥാൻ-19, പഞ്ചാബ്-15, മധ്യപ്രദേശ്-19, മഹാരാഷ്ട്ര-16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഓറഞ്ച് സോൺ ജില്ലകൾ എണ്ണം.
ആസാമിലാണ് ഏറ്റവുമധികം ഗ്രീൻ സോൺ ജില്ലകൾ. സംസ്ഥാനത്തെ 30 ജില്ലകൾ രോഗ വ്യാപനം കുറഞ്ഞ ഗ്രീൻ സോണിലാണ്. ചത്തീസ്ഗഢ്-25, അരുണാചൽ-25, മധ്യപ്രദേശ്-24, ഒഡീഷ-21, യുപി-20, ഉത്തരാഖണ്ഡ്-10 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനത്തെ വിവരങ്ങൾ.
മെട്രോ നഗരങ്ങൾ റെഡ് സോണിൽ
രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവയാണിത്. മേയ് മൂന്നിന് ലോക്ക്ഡൗൺ അവസാനിച്ച ശേഷം ഈ നഗരങ്ങൾ റെഡ് സോണിൽ തുടരും.
വിഭജനം ഇങ്ങനെ
തുടർച്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളാണ് റെഡ് സോണിലുള്ളത്. 14 ദിവസത്തിന് ശേഷം ഒരു കേസും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. 21 ദിവസമായി ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ.