കോവിഡ് -19 പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെയും കോവിഡില്ലാത്ത മറ്റു രോഗികളെയും കൊണ്ടുപോകാൻ സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിരിക്കുകയാണ് ഊബര്‍. ഈ സേവനം ഊബര്‍ മെഡിക് സര്‍വീസിന്റെ ഭാഗമായാണ്.
ആഗോളതലത്തില്‍ ഊബര്‍ വാഗ്ദാനം ചെയ്ത ഒരു കോടി സൗജന്യ യാത്രകളുടെയും ഭക്ഷണ വിതരണത്തിന്റെയും ഭാഗമായാണു കേരള സര്‍ക്കാരുമായി സഹകരിച്ചുള്ള ഈ പദ്ധതി.
ഊബര്‍ മെഡിക് ഡ്രൈവര്‍മാര്‍ക്കു സുരക്ഷാ കാര്യങ്ങളില്‍ പരിശീലനവും മാസ്ക്, ഗ്ലൗവ്സ്, സാനിറ്റൈസറുകള്‍, അണുമുക്ത സാധനങ്ങള്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും നല്‍കും. പതിനാറ് നഗരങ്ങളിലായി 30 ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരെ യാത്രാകാര്യങ്ങളില്‍ ഊബർ മെഡിക് സഹായിക്കുന്നുണ്ട്.