കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചതായി റിപ്പോർട്ട്. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്ന 23,789 സംരംഭങ്ങളാണ് അപ്രതീക്ഷിത ലോക്ക്ഡൗണിൽ അടിപതറിയത്.
ലോക്ക് ഡൗണ്‍ കാരണം സംരംഭങ്ങൾ പ്രവർത്തനരഹിതമായതോടെ വ്യക്തിഗത ഗ്രൂപ്പ് സംരംഭങ്ങളിലെ 64,475 വനിതാ സംരംഭകരുടെ തൊഴിലും വരുമാനവും നിലച്ചതായി കണ്ടെത്തി. ഈ സ്ഥിതി ഇനിയും തുടർന്നാൽ സംരംഭകർ കടുത്ത സാന്പത്തിക ബാധ്യതയിലേക്ക് വീണു പോകുന്ന അവസ്ഥയാണുള്ളതെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.