മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 10,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 583 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 10,498 ആയി. ഇന്നലെ 27 പേരാണു മരിച്ചത്. ആകെ മരണം 459.
മുംബൈ നഗരത്തില്‍ മാത്രം രോഗികള്‍ 6,874 ആയി. നഗരത്തില്‍ 290 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 20 പേര് മരിച്ചു. 417 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയായ ധാരാവിയില്‍ ഇന്നലെ 25 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികള്‍ 369 ആയി.