ലോറികളുടെ സംസ്ഥാനാന്തര യാത്രയ്ക്കു പാസുകൾ ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും പാസ് ആവശ്യമില്ല. രണ്ടു ഡ്രൈവറും ഒരു സഹായിയും ലോറിയിൽ ഉണ്ടാകാം.
ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് മാത്രമേ ആവശ്യമുള്ളൂ. ഇക്കാര്യം ജില്ലാതല ഉദ്യോഗസ്ഥരെ അറിയിച്ച് ലോറികളുടെ യാത്ര സുഗമമാക്കാൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്കയച്ച കത്തിൽ നിർദേശിച്ചു.